16
Advtisement
Plasement 2

???????? ?????? ???? ???? ???? - ???? ??????????? ?????? ???????????


രാമ ദശരഥരാമ നിജ സത്യ-
കാമ നമോ നമോ കാകുത്ഥ്സരാമ ॥

കരുണാനിധി രാമ കൌസല്യാനംദന രാമ
പരമ പുരുഷ സീതാപതിരാമ ।
ശരധി ബംധന രാമ സവന രക്ഷക രാമ
ഗുരുതര രവിവംശ കോദംഡ രാമ ॥

ദനുജഹരണ രാമ ദശരഥസുത രാമ
വിനുതാമര സ്തോത്ര വിജയരാമ ।
മനുജാവതാരാ രാമ മഹനീയ ഗുണരാമ
അനിലജപ്രിയ രാമ അയോധ്യരാമ ॥

സുലലിതയശ രാമ സുഗ്രീവ വരദ രാമ
കലുഷ രാവണ ഭയംകര രാമ ।
വിലസിത രഘുരാമ വേദഗോചര രാമ
കലിത പ്രതാപ ശ്രീവേംകടഗിരി രാമ ॥